Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ - വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'മദ്‌റസതീ' പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. ജിദ്ദ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അല്‍നസീം വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ പെട്ട അബ്ദുറഹ്മാന്‍ അല്‍ദാഖില്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ അഹ്മദ് ഹസന്‍ അല്‍സഹ്‌റാനിയാണ് ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. വിദ്യാഭ്യാസ മേഖലയില്‍ 26 വര്‍ഷത്തെ സേവനത്തിന് ഉടമയായ അഹ്മദ് ഹസന്‍ അല്‍സഹ്‌റാനിക്ക് നാലു മക്കളുണ്ട്.

 

Latest News