Sorry, you need to enable JavaScript to visit this website.

സൗദിയിൽ അസംസ്‌കൃത സ്വർണം വാങ്ങുന്നതിന് വിലക്ക്

റിയാദ്- നിയമ വിരുദ്ധ ഖനനങ്ങൾ അവസാനിപ്പിക്കുന്നതിന് ജ്വല്ലറികളും ആഭരണ നിർമാണ കേന്ദ്രങ്ങളും അസംസ്‌കൃത സ്വർണം വാങ്ങുന്നത് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ വിലക്കി. ലൈസൻസില്ലാത്ത വ്യക്തികൾ സ്വർണത്തിനും മറ്റു അമൂല്യ ലോഹങ്ങൾക്കും വേണ്ടി വ്യാപകമായി ഖനനം നടത്തുന്ന പ്രശ്‌നം പഠിക്കാൻ രൂപീകരിച്ച പ്രത്യേക കർമ സമിതിയാണ് അസംസ്‌കൃത സ്വർണം വാങ്ങുന്നത് വിലക്കാൻ ശുപാർശ ചെയ്തത്. ഇത് ആഭ്യന്തര മന്ത്രി അംഗീകരിക്കുകയായിരുന്നു. 
നിയമ വിരുദ്ധ ഖനനത്തിലൂടെ പുറത്തെടുക്കുന്ന അസംസ്‌കൃത സ്വർണം ജ്വല്ലറികളും ആഭരണ നിർമാണ ശാലകളും വാങ്ങുന്നതാണ് വിലക്കിയിരിക്കുന്നത്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽപെട്ട സ്വർണം വാങ്ങരുതെന്നും രാജ്യത്തെ നിയമ, നിർദേശങ്ങൾ പാലിക്കണമെന്നും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് രാജ്യത്തെ വ്യാപാരികളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ചില പ്രവിശ്യകളിൽ സ്വർണത്തിനു വേണ്ടി ഖനനം നടത്താൻ ശ്രമിച്ച ഏതാനും സ്വദേശികളെയും വിദേശികളെയും സമീപ കാലത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു.  

Tags

Latest News