Sorry, you need to enable JavaScript to visit this website.

ഖുറയ്യാത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

സകാക്ക- ഏതാനും ദിവസങ്ങൾക്കിടെ ഖുറയ്യാത്ത് ബലദിയ 18 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. ഖുറയ്യാത്ത് ബലദിയക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് സൂഖുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകൾക്കിടെയാണ് ഇത്രയും സ്ഥാപനങ്ങൾ അടപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ 176 സ്ഥാപനങ്ങളിലാണ് നഗരസഭാധികൃതർ പരിശോധനകൾ നടത്തിയത്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികളും ആരോഗ്യ വ്യവസ്ഥകളും പാലിക്കാത്തതിനാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ഖുറയ്യാത്ത് ബലദിയ മേധാവി എൻജി. സുമൈഹാൻ അൽശമ്മരി പറഞ്ഞു.
 

Tags

Latest News