Sorry, you need to enable JavaScript to visit this website.

രാഹുല്‍ സൂപ്പര്‍ ഗോള്‍, ബ്ലാസ്റ്റേഴ്‌സിന് വിജയം

ഫറ്റോര്‍ഡ - ഒരു ഗോളിന് പിന്നിലായ ശേഷം ഉജ്വലമായി തിരിച്ചുവന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ കെ.പി രാഹുലിന്റെ ഇഞ്ചുറി ടൈം ഗോളില്‍ 2-1 ന് ബംഗളൂരു എഫ്.സിയെ തോല്‍പിച്ചു. അവസാന ഘട്ടത്തില്‍ ബംഗളൂരു രണ്ടവസരങ്ങള്‍ തുലച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍. 
ആദ്യ പകുതിയില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബംഗളൂരു ലീഡ് നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ലാല്‍താംഗ ഖാള്‍രിംഗിലൂടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. 
നിരവധി അവസരങ്ങള്‍ തുലച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങിയത്. നീണ്ട ത്രോഇന്‍ ഏവരെയും കടന്ന് വിദൂര പോസ്റ്റില്‍ ക്ലെയ്റ്റനിലെത്തുകയായിരുന്നു. കോസ്റ്റ നെമോയ്‌നേസു പന്ത് ഒഴിഞ്ഞു കൊടുത്ത് അബദ്ധം കാട്ടി. 
ഗോള്‍ നേടിയതോടെ ബംഗളൂരു താളം കണ്ടെത്തി. 
ആവേശകരമായ ആദ്യ പകുതിക്കു ശേഷം കളി തണുത്തു. മധ്യനിരയില്‍ പോരാട്ടമൊതുങ്ങി. വീണ്ടും കളിക്ക് ജീവന്‍ വെപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചത്. ഗാരി ഹൂപ്പറുടെ ഷോട്ടില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു വീണു. റീബൗണ്ട് ലാല്‍താംഗ ഖാള്‍റിംഗ് ഗോളാക്കി മാറ്റി. 
 

Latest News