Sorry, you need to enable JavaScript to visit this website.

കോവിഡില്‍ കുടുങ്ങി ഓസ്‌ട്രേലിയന്‍ ഓപണ്‍

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണിന് ഒരുങ്ങുന്ന കളിക്കാരുടെയും കോച്ചിംഗ് സ്റ്റാഫിന്റെയും ആശങ്ക വര്‍ധിപ്പിച്ച് നാലു പേര്‍ക്കു കൂടി കോവിഡ് കണ്ടെത്തി. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ പത്തായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 17 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിലായി എത്തിയ ആയിരത്തോളം കളിക്കാരും കോച്ചിംഗ് സ്റ്റാഫ് അംഗങ്ങളുമാണ് 14 ദിവസത്തെ ക്വാരന്റൈനില്‍ കഴിയുന്നത്. 
പുതുതായി കണ്ടെത്തിയ നാലു കോവിഡ് കേസില്‍ രണ്ടെണ്ണം കളിക്കാരാണ്. ഇവരുടേത് രോഗബാധയല്ലെന്നും വൈറസിനെ ശരീരം ഒഴിവാക്കുന്ന പ്രക്രിയയിലാണെന്നും വിക്ടോറിയ സ്‌റ്റെയ്റ്റിലെ മന്ത്രി അറിയിച്ചു. മൂന്നു ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരിലാണ് കോവിഡ് കണ്ടെത്തിയത്. അബുദാബി, ദോഹ, ലോസ്ആഞ്ചലസ് എന്നിവിടങ്ങളില്‍ നിന്ന് മെല്‍ബണിലേക്ക് കളിക്കാരെ എത്തിച്ചതായിരുന്നു ഈ ഫ്‌ളൈറ്റുകള്‍. ഇതോടെ ഈ ഫ്‌ളൈറ്റുകളില്‍ വന്നവരെയെല്ലാം കഠിന ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. അവരില്‍ 72 കളിക്കാരുണ്ട്. 

Latest News