Sorry, you need to enable JavaScript to visit this website.

നാല് റണ്‍സ് തോല്‍വി, കേരളം പുറത്ത് 

മുംബൈ - ഹാട്രിക് ജയത്തോടെ തുടങ്ങിയ കേരളം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആന്ധ്രക്കു പിന്നാലെ ഹരിയാനയാണ് കേരളത്തെ തോല്‍പിച്ചത്. നാല് റണ്‍സിനായിരുന്നു തോല്‍വി. അവസാന ഓവറില്‍ 12 റണ്‍സ് മതിയായിരുന്നു ജയിക്കാന്‍. എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ സല്‍മാന്‍ നിസാറും സചിന്‍ ബേബിയും പുറത്തായി. വന്‍ പ്രതീക്ഷയായിരുന്ന സചിന്‍ റണ്ണൗട്ടാവുകയായിരുന്നു. സ്‌കോര്‍: ഹരിയാന ആറിന് 198, കേരളം ആറിന് 194.
അഞ്ചു കളികളും ജയിച്ച ഹരിയാന ഗ്രൂപ്പ് ഇ-യില്‍നിന്ന് നോക്കൗട്ടിലേക്ക് മുന്നേറി (20 പോയന്റ്). ദല്‍ഹിക്കും പിന്നിലാണ് കേരളം. ഇരു ടീമുകള്‍ക്കും 12 പോയന്റാണ്. 

Latest News