Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ടീമില്‍ നിന്ന് നടരാജനെ തഴഞ്ഞു

മുംബൈ - ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ തുടങ്ങിയവര്‍ തിരിച്ചെത്തി. ഓസ്‌ട്രേലിയയില്‍ ലഭ്യമായ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത പെയ്‌സ്ബൗളര്‍ ടി. നടരാജന് ഇടം കണ്ടെത്താനായില്ല. പിതാവ് മരണപ്പെട്ട ദുഃഖത്തിനിടയിലാണ് ഹാര്‍ദിക്കിന് സന്തോഷ വാര്‍ത്ത. പരിക്കേറ്റ രവീന്ദ്ര ജദേജയുടെ അഭാവത്തില്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ നീണ്ട ഇടവേളക്കു ശേഷം തിരിച്ചുവിളിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നാട്ടിലേക്കു മടങ്ങിയ കോഹ്‌ലിയും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. 
ഝാര്‍ഖണ്ഡിന്റെ ഇടങ്കൈയന്‍ സ്പിന്നര്‍ ശഹ്ബാസ് നദീം, ആന്ധ്രാ വിക്കറ്റ്കീപ്പര്‍ കെ.എസ്. ഭരത്, ബംഗാള്‍ ഓപണര്‍ അഭിമന്യു ഈശ്വരന്‍, രാജസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവരെ സ്റ്റാന്റ്‌ബൈകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ ടീമിനൊപ്പം സഞ്ചരിക്കില്ല. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. മുന്‍ കേരളാ ബൗളര്‍ സന്ദീപ് വാര്യര്‍ നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടാവും. 

Latest News