Sorry, you need to enable JavaScript to visit this website.

ഭയപ്പെട്ടതു സംഭവിച്ചില്ല, മെസ്സിക്ക് ആശ്വാസം

മഡ്രീഡ് - സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പന്ത് കൈവശമില്ലാത്ത സമയത്ത് എതിരാളിയെ ഇടിച്ചതിന് ലിയണല്‍ മെസ്സിക്ക് പ്രതീക്ഷിച്ചതു പോലെ കഠിന ശിക്ഷയില്ല. രണ്ട് മത്സരങ്ങളിലേ മെസ്സി പുറത്തിരിക്കേണ്ടതുള്ളൂ. 12 മത്സരങ്ങളില്‍ വരെ ശിക്ഷ ലഭിക്കാവുന്നതായിരുന്നു കുറ്റം. എന്നാല്‍ അത്ര ഗൗരവമുള്ളതല്ല കുറ്റമെന്ന് സ്പാനിഷ് ലീഗിന്റെ അച്ചടക്ക സമിതി വിലയിരുത്തി. 
കോപ ഡെല്‍റേയില്‍ മൂന്നാം ഡിവിഷന്‍ ടീം കോര്‍ണിയക്കും സ്പാനിഷ് ലീഗില്‍ എല്‍ചെക്കുമെതിരായ മത്സരങ്ങള്‍ മാത്രമേ മെസ്സിക്ക് നഷ്ടപ്പെടൂ.  
 

Latest News