Sorry, you need to enable JavaScript to visit this website.

കോവിഡ്, കൊല്ലം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ- കോവിഡ് ബാധിച്ച് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കൊല്ലം വടക്കേവിള കോളേജ് നഗര്‍ ആഷ്‌നഡേലില്‍ സലീം റാവുത്തര്‍ (66) ആണ് മരിച്ചത്. 35 വർഷമായി സൗദിയിലുള്ള ഇദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ജിദ്ദ അബുദാവൂദ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്‌ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം (യാമ്പു), ഷമീര്‍. ജിദ്ദയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകൻ നിസാം ജിദ്ദയിൽ ഉണ്ട്.

Latest News