Sorry, you need to enable JavaScript to visit this website.

രോഹിതിന് അഞ്ച് ക്യാച്ച്, റെക്കോര്‍ഡിനൊപ്പം

ബ്രിസ്‌ബെയ്ന്‍ - സ്ലിപ്പില്‍ ഉജ്വലമായ ചടുലതയും മെയ്‌വഴക്കവും കാഴ്ചവെച്ച രോഹിത് ശര്‍മ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ അഞ്ച് ക്യാച്ചെടുത്തു. ഇത് ാേസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ റെക്കോര്‍ഡാണ്. ഡേവിഡ് വാണര്‍, സ്റ്റീവ് സ്മിത്ത്, ടിം പയ്ന്‍ എന്നിവരെ ആദ്യ ഇന്നിംഗ്‌സിലും മാര്‍നസ് ലാബുഷൈന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ രണ്ടാം ഇന്നിംഗ്‌സിലും രോഹിത് പിടിച്ചു. 
ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ അഞ്ച് ക്യാച്ചെടുക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഫീല്‍ഡറാണ് രോഹിത്. ഏക്‌നാഥ് സോള്‍കര്‍ (ചെന്നൈ, 1969-70), രാഹുല്‍ ദ്രാവിഡ് (ചെന്നൈ, 1997-98), കെ. ശ്രീകാന്ത് (പെര്‍ത്ത്, 1991-92) എന്നിവരാണ് മറ്റുള്ളവര്‍. 

Latest News