Sorry, you need to enable JavaScript to visit this website.

മൂന്നു ഫലവും സാധ്യം, ആവേശത്തിലേക്ക് നാലാം ടെസ്റ്റ്

ബ്രിസ്‌ബെയ്ന്‍ - നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏതാണ്ട് അസാധ്യമായ 328 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ വിക്കറ്റ് പോവാതെ നാല് റണ്‍സിലാണ് ചൊവ്വാഴ്ച അവസാന ദിനം ആരംഭിക്കുക. മൂന്നു ഫലത്തിനും സാധ്യത അവശേഷിക്കുന്നു. മഴയും കാറ്റും കളിയാവേശം തണുപ്പിക്കാനും സാധ്യതയുണ്ട്. ഈ ടെസ്റ്റ് ജയിച്ചാലേ ഓസീസിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വീണ്ടെടുക്കാനാവൂ. ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്ക് സമനില മതി. ഗബ്ബയില്‍ പിന്തുടര്‍ന്ന ജയിച്ച ഉയര്‍ന്ന സ്‌കോര്‍ 236 ആണ്. 1951 ല്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിക്കാന്‍ ഓസ്‌ട്രേലിയയാണ് ഇത്രയും സ്‌കോര്‍ ചെയ്തത്. 1988 നു ശേഷം ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടിട്ടില്ല. സിഡ്‌നി ടെസ്റ്റില്‍ ഉറച്ച പരാജയത്തില്‍ നിന്ന് ഇന്ത്യ പൊരുതി രക്ഷപ്പെട്ടിരുന്നു. 
 

Latest News