Sorry, you need to enable JavaScript to visit this website.

ബ്രിസ്‌ബെയ്‌നില്‍ മഴ കാക്കുമോ?

ബ്രിസ്‌ബെയ്ന്‍ - ഒരു ദിവസത്തിലേറെ ധീരമായി പൊരുതി നിന്ന് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ സമനില നേടിയ ഇന്ത്യക്ക് ബ്രിസ്‌ബെയ്‌നില്‍ ആ പ്രകടനം ആവര്‍ത്തിക്കാനാവുമോ? പ്രവചനാതീതമായി പന്ത് ബൗണ്‍സ് ചെയ്യുകയും ഒന്നിലേറെ ഇടങ്ങളില്‍ വിണ്ടുകീറുകയും ചെയ്ത പിച്ചില്‍ അവസാന ദിനം പിടിച്ചുനില്‍ക്കുക വലിയ വെല്ലുവിളിയായിരിക്കും. മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനവും മിച്ചല്‍ സ്റ്റാര്‍ക്കിനു പരിക്കേറ്റതുമാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്റ്റാര്‍ക്കിന് വിട്ടുനില്‍ക്കുകയാണെങ്കില്‍ മറ്റു ബൗളര്‍മാര്‍ക്ക് ജോലി ഭാരം കൂടും. 
തിങ്കളാഴ്ച രാത്രിയും ഇന്ന് ഉച്ചക്കു ശേഷം കാറ്റും മഴയുമുണ്ടാവാന്‍ 60 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ ഗബ്ബയില്‍ നല്ല ഡ്രയ്‌നേജ് സംവിധാനമുണ്ട് മഴ നിന്നാലുടന്‍ കളി പുനരാരംഭിക്കാനാവും. 
പരിക്കു കാരണം ഇന്ത്യന്‍ ടീം പെയ്‌സര്‍മാരെ മാറ്റിക്കൊണ്ടിരുന്നുവെങ്കിലും ഓസീസ് നാലു ടെസ്റ്റിലും ഒരേ ബൗളിംഗ് നിരയെയാണ് കളിപ്പിച്ചത്. 

Latest News