Sorry, you need to enable JavaScript to visit this website.

സൗദിയിൽ 170 പേർക്ക് കൂടി കോവിഡ്, മരണം ആറ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 170 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേരുടെ അസുഖം ഭേദമായി. ആറു പേർ കോവിഡ് ബാധച്ചു മരിച്ചു. റിയാദിൽ 67 ഉം മക്കയിൽ 38 ഉം കിഴക്കൻ പ്രവിശ്യയിൽ 25 ഉം മദീനയിൽ 22 ഉം ഹായിലിലും നജ്‌റാനിലും അഞ്ചും ഉത്തര അതിർത്തിയിൽ മൂന്നും അസീറിൽ രണ്ടും ജിസാൻ, തബൂക്ക്, അൽ ഖസീം എന്നിവടങ്ങളിൽ ഓരോരുത്തർക്കും വീതം പുതുതായി കോവിഡ് ബാധിച്ചു. 1922 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 317 പേരുടെ നില ഗുരുതരമായി തുടരുന്നു.

Latest News