Sorry, you need to enable JavaScript to visit this website.

ഖത്തർ-സൗദി വാണിജ്യ ബന്ധം പുനരാരംഭിച്ചു

ഖത്തറിൽ നിന്നുള്ള കണ്ടെയ്‌നറുകൾക്ക് സ്വാഗതമോതി ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് സ്ഥാപിച്ച ബാനർ.

റിയാദ് - സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള വാണിജ്യ ബന്ധം പുരാരംഭിച്ചു. ഖത്തറിൽ നിന്നുള്ള 27 കണ്ടെയ്‌നറുകൾ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് എത്തി. ഖത്തറിൽ നിന്നുള്ള കണ്ടെയ്‌നറുകൾ എത്തിയതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വാണിജ്യ നീക്കം പുനരാരംഭിച്ചതായി ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം പറഞ്ഞു. ഖത്തറിലെ ഹമദ് തുറമുഖത്തു നിന്നാണ് കണ്ടെയ്‌നറുകൾ ദമാം തുറമുഖത്ത് എത്തിയത്. 
ഗൾഫ് ഉൾക്കടൽ തീരത്തെ സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ് ദമാം കിംഗ് അബ്ദുൽ അസീസ് പോർട്ട്. ലോകത്തെങ്ങും നിന്നും കിഴക്കൻ സൗദിയിലേക്കും മധ്യസൗദിയിലേക്കും ചരക്കുകൾ എത്തിക്കുന്നതിനുള്ള പ്രധാന കവാടമാണ് ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം. 

 

Tags

Latest News