Sorry, you need to enable JavaScript to visit this website.

പുതുച്ചേരിയോടും മുംബൈ തോറ്റു

മുംബൈ - സെയ്ദ് മുഷ്താഖലി ട്രോഫിയില്‍ മുംബൈയുടെ ഞെട്ടിക്കുന്ന തോല്‍വികള്‍ തുടരുന്നു. പുതുമുറക്കാരായ പുതുച്ചേരിയോട് ആറ് പന്ത് ശേഷിക്കെ അവര്‍ ആറു വിക്കറ്റിന് തോറ്റു. നാല്‍പത്തൊന്നുകാരനായ പെയ്‌സ്ബൗളര്‍ സാന്ത മൂര്‍ത്തിയാണ് മുംബൈയുടെ താരസമ്പന്നമായ ബാറ്റിംഗ് നിരയെ മുട്ടുകുത്തിച്ച് അഞ്ചു വിക്കറ്റെടുത്തത്. പത്തൊമ്പതോവറില്‍ 94 ന് മുംബൈ ഓളൗട്ടായി.
സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈക്കു വേണ്ടി 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 
 

Latest News