Sorry, you need to enable JavaScript to visit this website.

മെസ്സിക്ക് ബാഴ്‌സ കരിയറിലെ ആദ്യ റെഡ്, ബാഴ്‌സ ഫൈനല്‍ തോറ്റു

ബാഴ്‌സലോണ - ബാഴ്‌സലോണയുടെ ജഴ്‌സിയില്‍ ആദ്യമായി ലിയണല്‍ മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ടീമിന് കനത്ത തിരിച്ചടി. സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്‌ബോളില്‍ ബാഴ്‌സലോണയെ എക്‌സ്ട്രാ ടൈമില്‍ 3-2 ന് തോല്‍പിച്ച് അത്‌ലറ്റിക് ബില്‍ബാവൊ ചാമ്പ്യന്മാരായി. പന്ത് കൈവശമില്ലാത്ത സമയത്ത് എതിരാളിയെ ഇടിച്ചതിനാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്. പിന്നില്‍നിന്ന് കയറിവന്ന ബില്‍ബാവൊ എക്‌സ്ട്രാ ടൈമില്‍ ഇനാകി വില്യംസ് നേടിയ ഗോളില്‍ ചാമ്പ്യന്മാരായി. കഴിഞ്ഞയാഴ്ച സ്പാനിഷ് ലീഗില്‍ ബില്‍ബാവോയെ ബാഴ്‌സലോണ തോല്‍പിച്ചിരുന്നു. സെമി ഫൈനലില്‍ റയല്‍ മഡ്രീഡിനെയാണ് ബില്‍ബാവൊ കീഴടക്കിയത്. 
പന്തുമായി കുതിക്കാന്‍ ശ്രമിക്കവെ എതിരാളിയുടെ തലക്കു നേരെ കൈയുയര്‍ത്തിയതിനാണ് മെസ്സിയെ റിവ്യൂവിലൂടെ പുറത്താക്കിയത്. ബാഴ്‌സലോണക്കു വേണ്ടിയുള്ള 753ാമത്തെ മത്സരത്തിലാണ് ആദ്യ ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്. 2005 ലെ അരങ്ങേറ്റ മത്സരത്തിലുള്‍പ്പെടെ അര്‍ജന്റീന ജഴ്‌സിയില്‍ മെസ്സി രണ്ടു തവണ ചുവപ്പ് കാര്‍ഡ് നേടിയിരുന്നു. 
നേരത്തെ 90ാം മിനിറ്റിലെ ഗോളിലൂടെയാണ് ബില്‍ബാവൊ എക്‌സ്ട്രാ ടൈമിലേക്ക് ആയുസ്സ് നീട്ടിയത് 
 

Latest News