Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് വീണ്ടും 1000 കടന്ന് കോവിഡ്

കൊച്ചി- എറണാകുളം ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. ജില്ലയിൽ ഇന്നലെ 1046 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 945 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ് പിടിപ്പെട്ടത്. 88 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ.എൻ.എച്ച്.എസിലെ മൂന്നു പേർക്കും ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും കൂടി ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്നലെ 846 പേർ രോഗ മുക്തി നേടി.


 

Latest News