Sorry, you need to enable JavaScript to visit this website.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രചാരണം വിദേശത്തും സജീവം; ഇറ്റലിയില്‍ പുതിയ കമ്മിറ്റി

റോം- അറുപത് വയസ്സ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രതിമാസം 10000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ഇറ്റലി നാഷണല്‍ കമ്മിറ്റി രൂപവത്കരിച്ചു.
ഒ.ഐ.ഒ.പി.സ്ഥാപക അംഗവും ഓവര്‍സിസ് പ്രസിഡന്റുമായ ബിബിന്‍ പി. ചാക്കോ അധ്യക്ഷത വഹിച്ചു.
ഇറ്റലി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായി ജൂഡ്‌സ് ജോസഫ് (പ്രസി.), ജെസ്‌ലി ജെയിംസ് (സെക്ര. ), സാജുമോന്‍ (ട്രഷ.), ജേക്കബ് ജോസഫ്, അമ്പിളി രമേശ് (വൈസ്.പ്രസിഡന്റ്), ടിന്റോ തോമസ്,  പ്രജിന്‍ തോമസ് (ജോയിന്റ് സെക്ര. ) , ഷിബു ജോര്‍ജ് (മീഡിയ കോഓര്‍ഡിനേറ്റര്‍), ഷിബി  ജോസഫ് (ഓവര്‍സീസ് കമ്മിറ്റി മെമ്പര്‍), ബിധു മജോ , പയസ് മാത്യു (എക്‌സി. മെമ്പര്‍)എന്നിവരെ തെരഞ്ഞെടുത്തു.
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ ഒ.ഐ.ഒ.പി ആശയം നെഞ്ചിലേറ്റിയ പ്രവാസികളെ  കോര്‍ത്തിണക്കി മൂവ്‌മെന്റ് ശക്തമായ നിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് ബിബിന്‍ പി. ചാക്കോ പറഞ്ഞു.

 

Latest News