ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 159 പേരുടെ അസുഖം ഭേദമായി. അഞ്ചു പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. 58. മക്കയിൽ 28, കിഴക്കൻ പ്രവിശ്യയിൽ 26, അസീറിർ 9, മദീനയിൽ ആറ്, തബൂക്ക്, ഉത്തര അതിർത്തി എന്നിവടങ്ങളിൽ മൂന്ന്, നജ്റാൻ, ഹായിൽ എന്നിവടങ്ങളിൽ രണ്ടും അൽ ജൗഫ്, ജിസാൻ, അൽ ഖസീം എന്നിവടങ്ങളിൽ മൂന്നു പേർക്കും രോഗം ബാധിച്ചു.