Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ബാലികയുടെ മുന്‍കൈയില്‍ പുനരുപയോഗിച്ചത് 25 ടണ്‍ ഇലക്‌ട്രോണിക് മാലിന്യം

ദുബായ്- ദുബായില്‍ താമസിക്കുന്ന 15 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ആരംഭിച്ച കാമ്പയില്‍ 25 ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യാന്‍ സഹായിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റിവ തുള്‍പുലെ 2016 ല്‍ മേശ വൃത്തിയാക്കുമ്പോള്‍ നിരവധി കേടായ ഉപകരണങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നു. ഇതില്‍നിന്നാണ് കാമ്പെയ്ന്‍ ആരംഭിക്കാനുള്ള ആശയം റിവക്ക് ലഭിച്ചത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ വീട്ടിലേക്ക് മാറുന്നതിനിടയില്‍, തുള്‍പുലെ ഉപയോഗശൂന്യമായ ധാരാളം ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇത്തരം വസ്തുക്കള്‍ ശേഖരിച്ച് പുനരുപയോഗം നടത്തുന്ന പരിപാടി ആരംഭിച്ചു. നാലു വര്‍ഷത്തിനിടെ 25 ടണ്‍ ഇ-മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി ശേഖരിച്ചുവെന്ന് അവര്‍ പറഞ്ഞു. 'വികെയര്‍ ഡി എക്‌സ് ബി' എന്ന പ്രചാരണത്തിന് ഇതോടെ തുടക്കമിട്ടു.
'ആവശ്യമില്ലാത്ത സാധനങ്ങള്‍ വലച്ചെറിഞ്ഞുകൂടെ എന്ന് എന്റെ അമ്മയോട് ചോദിച്ചു. അവ ഒരു പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്താല്‍ ഉപയോഗപ്രദമാകുമെന്നായിരുന്നു അമ്മയുടെ മറുപടി. എനിക്ക് ജിജ്ഞാസയുണ്ടായി. തുടര്‍ന്ന് അതേക്കുറിച്ച് പഠനമാരംഭിച്ചു.
പലരും പഴയ ഉപകരണങ്ങള്‍ പൊതുമാലിന്യ സംഭരണികളില്‍ വലിച്ചെറിയുന്നു, പുനരുപയോഗത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണിതെന്നും റിവ പറഞ്ഞു.

 

Latest News