Sorry, you need to enable JavaScript to visit this website.

വടക്കൻ കേരളത്തിലെ സാഹിത്യ നായകരെ ധനമന്ത്രി മറന്നു -നെല്ലിക്കുന്ന്

കാസർകോട്- ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ മറ്റു ജില്ലകളിലെ മൺമറഞ്ഞുപോയ സാഹിത്യ സാംസ്‌ക്കാരിക നായകരെഉചിതമായിപരിഗണിച്ചപ്പോൾ വടക്കൻ കേരളത്തിലെ മൺമറഞ്ഞസാഹിത്യ സാംസ്‌ക്കാരിക രംഗത്തെ പ്രതിഭകളായിരുന്നവരെ മറന്നതായിഎൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. മലയാളം , കന്നഡ സാഹിത്യ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്നകവി കയ്യാർ കിഞ്ഞണ്ണറായ്, മാപ്പിള കവി ടി ഉബൈദ്, മഹാകവി പി. കുഞ്ഞിരാമൻ നായർ തുടങ്ങിയ പ്രഗത്ഭമതികളെയും മന്ത്രി പരിഗണിക്കേണ്ടിയിരുന്നു. വികസന പദ്ധതികൾക്കു ഫണ്ട് അനുവദിച്ചതിൽ കാര്യമായ പരിഗണന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾക്ക് ലഭിച്ചിട്ടില്ല.കാസർകോട് പാക്കേജിൽ മുൻ കൊല്ലങ്ങളിൽ ലഭിച്ചിരുന്ന 90 കോടി രൂപ 125 കോടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. കാസർകോട് മെഡിക്കൽ കോളേജിൽ ജീവനക്കാരെ നിയമിക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടുതൽ ബജറ്റ്നിർദ്ദേശങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂവെന്നും എൻ എ നെല്ലിക്കുന്ന്പറഞ്ഞു.

Latest News