Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

കണ്ണൂർ  -കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്തുകയായിരുന്ന 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട് സ്വദേശികളായ മൂന്ന് യാത്രക്കാരിൽ നിന്നായാണ് 1184 ഗ്രാം സ്വർണം പിടിച്ചെടുത്തത്.
ഷാർജയിൽ നിന്നും വന്ന കാസർകോട് സ്വദേശിയായ മുഹമ്മദ് റിയാസിൽ നിന്നും 17.43 ലക്ഷം രൂപയുടെ 345 ഗ്രാം സ്വർണവും, ദോഹയിൽ നിന്നും വന്ന നാദാപുരത്തെ പി.പി.മുഹമ്മദ് ഷബീറി (26) ൽ നിന്നും 24.73 ലക്ഷം രൂപയുടെ 490 ഗ്രാം സ്വർണവും, ദോഹയിൽ നിന്നു തന്നെയെത്തിയ വയനാട് കൽപ്പറ്റ മുണ്ടേരിയിലെ മുഹമ്മദ് ഫൈസലിൽ നിന്നും 17.63 ലക്ഷം രൂപയുടെ 349 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. ഗുളിക രൂപത്തിലാക്കി ശരീരത്തിനകത്തു വെച്ചാണ് സ്വർണം കടത്തിയത്.
 സംശയം തോന്നി വിശദമായ പരിശോധന നടത്തിയപ്പോഴാണിവർ പിടിയിലായത്. കസ്റ്റംസ് ജോ. കമ്മീഷണർ എസ്.കിഷോർ, അസി.കമ്മീഷണർ വെങ്കട്ട് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രണ്ടരക്കോടിയോളം രൂപയുടെ അനധികൃത സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.

Latest News