Sorry, you need to enable JavaScript to visit this website.

പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു, റാലിക്ക് ദുഃഖകരമായ അന്ത്യം

ജിദ്ദ - ദകാര്‍ റാലിയുടെ ഏഴാം സ്‌റ്റെയ്ജിനിടെ വണ്ടിയില്‍ നിന്ന് തെറിച്ച് പരിക്കേറ്റ ഫ്രഞ്ച് മോട്ടോര്‍സൈക്ലിസ്റ്റ് പിയറി ഷേര്‍പിന്‍ മരണപ്പെട്ടു. ഈ സീസണിലെ ദകാര്‍ റാലിയിലെ ആദ്യ മരണമാണ് ഇത്. കഴിഞ്ഞ വര്‍ഷം രണ്ടു പേര്‍ മരണപ്പെട്ടിരുന്നു. 1979 ലെ പ്രഥമ ദകാര്‍ റാലി മുതല്‍ 27 പേരാണ് ഈ ദുരിതപൂര്‍ണമായ മത്സരത്തിനിടെ മരണപ്പെടുന്നത്. അതില്‍ ഇരുപത്തിരണ്ടും മോട്ടോര്‍സൈക്കിള്‍ ഡ്രൈവര്‍മാരാണ്. കൂടുതല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരുന്നു. 

മി. ദകാര്‍ എന്നറിയപ്പെടുന്ന ഫ്രഞ്ച് താരം സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സല്‍ ദകാര്‍ റാലിയില്‍ പതിനാലാമത്തെ കിരീടം നേടി . ബൈക്കില്‍ ആറു തവണ കിരീടം നേടിയ അമ്പത്തഞ്ചുകാരന്‍ കാറില്‍ എട്ടാം തവണ വിജയം ആവര്‍ത്തിച്ചു.

Latest News