Sorry, you need to enable JavaScript to visit this website.

മി. ദകാറിന് പതിനാലാം കിരീടം

ജിദ്ദ - ദകാര്‍ റാലിയില്‍ പതിനാലാമത്തെ കിരീടം നേടി മി. ദകാര്‍ എന്നറിയപ്പെടുന്ന ഫ്രഞ്ച് താരം സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സല്‍. ബൈക്കില്‍ ആറു തവണ കിരീടം നേടിയ അമ്പത്തഞ്ചുകാരന്‍ കാറില്‍ എട്ടാം തവണ വിജയം ആവര്‍ത്തിച്ചു. 30 വര്‍ഷം മുമ്പായിരുന്നു ദകാറില്‍ പീറ്റര്‍ഹാന്‍സലിന്റെ ആദ്യ കിരീടം. അവസാന സ്റ്റെയ്ജില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ കാര്‍ലോസ് സയ്ന്‍സാണ് ഒന്നാമതെത്തിയത്. 
ഓവറോള്‍ സ്റ്റാന്റിംഗില്‍ ഖത്തറിന്റെ നാസര്‍ അല്‍അതിയ്യ രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം കൂടുതല്‍ സ്റ്റെയ്ജുകള് ജയിച്ചത് അതിയ്യയാണ്. 

Latest News