Sorry, you need to enable JavaScript to visit this website.

കേരള യുണൈറ്റഡ് ഇന്ന് പരിശീലനം തുടങ്ങും 

മലപ്പുറം- യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് ടീം ഇന്ന് പരിശീലനം ആരംഭിക്കും. മലപ്പുറം ജില്ലയിലെ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലാണ് പരിശീലനം. അർജുന അവാർഡ് ജേതാവും മുൻ അന്താരാഷ്ട്രാ താരവുമായ ഐ.എം വിജയൻ ഉദ്ഘാടനം ചെയ്യും. ടീമിന്റെ ജേഴ്്‌സി കേരള യുണൈറ്റഡ് എഫ്.സിയുടെ ക്യാപ്റ്റനും മുൻ ബ്ലാസ്റ്റേഴ്സ് താരവുമായ അർജുൻ ജയരാജിന് നൽകി മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീർ പ്രകാശനം ചെയ്യും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ്,ബെൽജിയം ലീഗിലെ ബിർ ഷോട്ട്, യു.എ.ഇയിലെ അൽഹിലാൽ യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ ഉടമകളായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഫുട്ബാൾ സംരംഭമാണ് കേരള യുണൈറ്റഡ്. 
ചടങ്ങിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി.എം സുധീർകുമാർ, ക്ലബ്ബ ഓപറേഷൻ മാനേജർ സൈനുദ്ദീൻ കക്കാട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.
 

Latest News