Sorry, you need to enable JavaScript to visit this website.

മൂന്ന് ലക്ഷം വിദേശികളുടെ താമസരേഖ പുതുക്കി കുവൈത്ത് 

കുവൈത്ത് സിറ്റി- കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം കുവൈത്തിലെ മൂന്ന് ലക്ഷം വിദേശികളുടെ താമസ രേഖ പുതുക്കി. മാൻപവർ അതോറിറ്റിയും പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫോർമേഷനുമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിന് പുറത്തുനിന്നോ അകത്തുനിന്നോ ഓൺലൈനായി താമസ രേഖ പുതുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആറു മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് നിന്നവർക്കും പ്രത്യേക സാഹചര്യത്തിൽ വിസ പുതുക്കാനും കുവൈത്തിലേക്ക് തിരിച്ചെത്താനുമുള്ള ഇളവുകൾ നൽകിയിരുന്നു. ആറു മാസത്തിലധികം രാജ്യത്തിന് പുറത്തു തങ്ങിയാൽ വിസ റദ്ദാകുന്ന പതിവിനാണ് കോവിഡ് സാഹചര്യത്തിൽ സർക്കാർ ഇളവ് നൽകിയത്. വിമാനങ്ങളില്ലാതെയും മറ്റും സ്വദേശങ്ങളിൽ അകപ്പെട്ടവർക്ക് ഈ ഇളവ് വലിയ സഹായമായിരുന്നു.


അതേസമയം 33,400 താമസ രേഖകൾ ഇക്കാലയളവിൽ അധികൃതർ റദ്ദാക്കുകയും ചെയ്തു. പുറത്തുള്ളവർക്കും വിസ പുതുക്കാനുള്ള ഓൺലൈൻ സൗകര്യം നൽകിയിട്ടും പുതുക്കാത്തവരുടെ താമസ രേഖകളാണ് റദ്ദാക്കിയത്. ഒരു വർഷം മുമ്പ് അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ ഫയലുകളും റദ്ദാക്കിയിട്ടുണ്ട്. മാൻപവർ അതോറിറ്റി പൊതുജന വിഭാഗം മേധാവി അസീസ് അൽമുസാദ് ആണ് ഇക്കാര്യം അറിയിച്ചത്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ ഫയലുകൾ റദ്ദാക്കിയതിന്റെ ഫലമായി 30,700 ഫയലുകളും 44,264 ലൈസൻസുകളും റദ്ദായിട്ടുണ്ട്. ജനുവരി 17 മുതൽ രാജ്യത്ത് പുതിയ ഗാർഹിക ജോലിക്കാരെ റികൂട്ട് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. 10 മാസം മുമ്പ് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിർത്തലാക്കിയതോടെ ഈ രംഗത്ത് നിയമലംഘനങ്ങൾ ധാരാളമായി നടന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് റിക്രൂട്ട്‌മെന്റിന് കുവൈത്ത് അനുമതി നൽകിയത്.


 

Tags

Latest News