Sorry, you need to enable JavaScript to visit this website.

അനധികൃത സൈനിക യൂനിഫോം നിർമാണ സ്ഥാപനങ്ങൾ അടപ്പിച്ചു

റിയാദ് - അനധികൃതമായി സൈനിക യൂനിഫോം നിർമാണ മേഖലയിൽ പ്രവർത്തിച്ച നാലു സ്ഥാപനങ്ങൾ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അടപ്പിച്ചു. നിയമ വിരുദ്ധമായ 5,000 സൈനിക മുദ്രകൾ റെയ്ഡിനിടെ പിടിച്ചെടുത്തു. നാഷണൽ ഗാർഡ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, റിയാദ് നഗരസഭ, ജവാസാത്ത്, പ്രത്യേക ദൗത്യസേന, റിയാദ് ലേബർ ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെ റിയാദ് ഗവർണറേറ്റിനു കീഴിലെ സുരക്ഷാ കമ്മിറ്റി നടത്തിയ പരിശോധനകൾക്കിടെയാണ് നിയമ വിരുദ്ധമായി സൈനിക യൂനിഫോം നിർമാണ മേഖലയിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിക്കുകയും സൈനിക മുദ്രകൾ പിടിച്ചെടുക്കുകയും ചെയ്തത്. നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്തു. 


 

Tags

Latest News