Sorry, you need to enable JavaScript to visit this website.

യമൻ തീവ്രവാദികളുടെ പിടിയിൽനിന്നും മോചിതരായ മലയാളികൾ നാട്ടിലേക്ക് തിരിച്ചു

വടകര- തീവ്രവാദികളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് തിരിച്ചു. വടകര,തിരുവനന്തപുരം സ്വദേശികളായ മുസ്തഫ,പ്രവീൺ എന്നിവർ നാളെ പുലർച്ചയോടെ വീടുകളിലെത്തും. യമനിൽ പത്ത് മാസം ഹുത്തീസ് തീവ്രവാദികളുടെ തടങ്കലിലായിരുന്നവരാണ് കഴിഞ്ഞ ദിവസം മോചിതരായത്. 14 ഇന്ത്യക്കാരെയാണ് തീവ്രവാദികൾ തടങ്കലിലാക്കിയത്. രേഖകൾ ശരിയാക്കിയ ശേഷം ഇന്നലെ യമനിലെ ആദൻ വിമാനതാവളത്തിൽ നിന്നാണ് യാത്ര തിരിച്ചത്. ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലയാളികളായ രണ്ടു പേരും മുംബൈ വഴി ഇന്ന് അർദ്ധ രാത്രിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് കാർ വഴി ഇരുവരും യാത്ര തിരിക്കും. പ്രവീൺ വടകര ഇറങ്ങിയ ശേഷം മുസ്തഫ തിരുവനന്തപുരത്തേക്ക് പോകും. 
കഴിഞ്ഞ ഫെബ്രുവരിയിലാണ് 14 അംഗം ഇന്ത്യക്കാരും ബംഗ്ലാദേശികളും അടങ്ങിയ സംഘം കപ്പൽ യാത്രക്കിടയിൽ തീവ്രവാദികളുടെ പിടിയിലായത്. പ്രതികൂല കാലാവസ്ഥ കാരണം കപ്പൽ യമൻ തീരത്തടുപ്പിച്ചപ്പോൾ കോസ്റ്റ്ഗാർഡ് എന്ന് പറഞ്ഞ് ഇവരെ തടങ്കലിലാക്കുകയായിരുന്നു. കപ്പൽ ഉടമയിൽ നിന്ന് മോചനദ്രവ്യം വാങ്ങുകയായിരുന്നു ലക്ഷ്യം.

സർക്കാർ തലത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. ഇവരെ തടങ്കലിൽ പാർപ്പിച്ച ഹോട്ടലിൽ കടുത്ത യാതനകൾ അനുഭവിക്കുകയായിരുന്നു. ഇതിനിടയിലാണ് ബഹറനിലെ പൊതു പ്രവർത്തകനും ജാഗ്രത പ്രവാസ ലോകം കോർഡിനേറ്ററുമായ വേണു ചെമ്മരത്തൂർ ഇടപെടുന്നത്. ഇയാൾ പ്രവാസി ലീഗൽ സെൽ ബഹറിൻ ഹെഡ് സുധീർ തിരുനിലത്തുമായി ബന്ധപ്പെട്ട് രംഗത്ത് വന്നതോടെയാണ് മോചനം സാധ്യമായത്. 
   ഇവരുടെ കുടുംബാംഗങ്ങൾ എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. 10 മാസമായി കണ്ണീരിൽ കഴിയുന്ന കുടുംബങ്ങൾ മോചന വിവരമറിഞ്ഞതോടെ എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. ദിവസങ്ങളായി കാത്തിരിക്കുകയാമ് ഇവരുടെ കുടുംബം.
 

Latest News