Sorry, you need to enable JavaScript to visit this website.

ഇരട്ട ഗോള്‍ ജയത്തോടെ സിറ്റി നാലാമത്

ലണ്ടന്‍ - തുടര്‍ച്ചയായ ജയങ്ങളോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി കരകയറുന്നു. ഫുള്‍ഹമിനെതിരെ 2-0 ന് വിജയിച്ച സിറ്റി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ടോട്ടനത്തെയും ലിവര്‍പൂളിനെയുംകാള്‍ മൂന്നു പോയന്റും ചെല്‍സിയെക്കാള്‍ ഒരു പോയന്റും പിന്നിലാണ് അവര്‍.
ആദ്യ പകുതിയിലായിരുന്നു സിറ്റിയുടെ രണ്ടു ഗോളും. റഹീം സ്‌റ്റെര്‍ലിംഗും പെനാല്‍ട്ടിയില്‍ നിന്ന് കെവിന്‍ ഡിബ്രൂയ്‌നെയും സ്‌കോര്‍ ചെയ്തു. 
 

Latest News