Sorry, you need to enable JavaScript to visit this website.

നാപ്പോളിയുടെ കളിക്കളം ഇനി മറഡോണ സ്‌റ്റേഡിയം

നേപ്പ്ള്‍സ് - ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് നാപ്പോളി തങ്ങളുടെ കളിക്കളത്തിന്റെ പേര് സ്റ്റേഡിയൊ ഡിയേഗൊ അര്‍മാന്റ മറഡോണ എന്നാക്കി. അന്തരിച്ച മുന്‍ നായകനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്‌റ്റേഡിയൊ സാന്‍ പോളൊ എന്നായിരുന്നു ഈ കളിക്കളം അറിയപ്പെട്ടിരുന്നത്. മറഡോണയുടെ മരണത്തില്‍ ദുഃഖാര്‍ത്തരായി ആയിരക്കണക്കിന് നാപ്പോളി ആരാധകര്‍ സ്‌റ്റേഡിയത്തിന് ചുറ്റും കൂടിയിരുന്നു. 1984 നും 1991 നുമിടയില്‍ ഏഴു വര്‍ഷമാണ് മറഡോണ നാപ്പോളിക്കു കളിച്ചത്. ഈ കാലഘട്ടത്തില്‍ മാത്രമാണ് നാപ്പോളി പ്രധാനപ്പെട്ട കിരീടങ്ങളെല്ലാം നേടിയത്. 1987 ലും 1990 ലും ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായി. 1987 ല്‍ ഇറ്റാലിയന്‍ കപ്പ് നേടി.1989 ല്‍ യുവേഫ് കപ്പ് സ്വന്തമാക്കി. 
മറഡോണ മരണപ്പെട്ടതിന്റെ പിറ്റേ ദിവസം നാപ്പോളി ടീം യൂറോപ്പ ലീഗില്‍ എച്ച.എന്‍.കെ റിയേകക്കെതിരെ കളിച്ചത് എല്ലാ കളിക്കാരും മറഡോണയുടെ പേരെഴുതിയ പത്താം നമ്പര്‍ ജഴ്‌സി ധരിച്ചാണ്. 

Latest News