Sorry, you need to enable JavaScript to visit this website.

ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് തുടരുന്നു

മഡ്ഗാവ് - ഏഴാമത് ഐ.എസ്.എല്ലില്‍ ആദ്യ ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സും ഗോവ എഫ്.സിയും ഏറ്റുമുട്ടുന്നു. ഞായറാഴ്ചയിലെ രണ്ടാമത്തെ മത്സരമാണ് ഇത്. ആദ്യ കളിയില്‍ മുംബൈ സിറ്റി എഫ്.സിയും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും. 
ആദ്യ മൂന്നു കളികളില്‍ രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെയും ഗോവയുടെയും സമ്പാദ്യം. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ഗോവയും 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ടിലും ജയം ഗോവക്കാണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നെണ്ണം മാത്രമാണ് ജയിച്ചത്. ആറ് മത്സരം മുമ്പായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ജയം. 
ആദ്യ മൂന്നു കളികളിലും നന്നായി കളിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ജയം കൈവിട്ടത്. അവസരങ്ങളൊരുക്കാന്‍ കഴിയുന്നില്ലെന്നതാണ് ടീമിന്റെ പ്രധാന ദൗര്‍ബല്യം. ഓപണ്‍ പ്ലേയില്‍ നിന്ന് ഒരു ഗോള്‍ പോലുമടിക്കാനായില്ല. രണ്ട് ഗോളാണ് ഇതുവരെ അടിച്ചത്. രണ്ടും സെറ്റ് പീസുകളില്‍ നിന്നായിരുന്നു. 
പ്രതിരോധത്തിലും ടീമിന് ചാഞ്ചാട്ടമാണ്. ക്യാപ്റ്റന്‍ സെര്‍ജിയൊ സിഡോഞ്ഞക്ക് പരിക്കു കാരണം നിരവധി മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന വാര്‍ത്ത ടീമിന് കനത്ത പ്രഹരമായി. 

Latest News