Sorry, you need to enable JavaScript to visit this website.

കിരീടത്തോടെ സീസണ്‍ തുടങ്ങാന്‍ ഗോകുലം

കൊല്‍ക്കത്ത: ഐ.എഫ്.എ ഷീല്‍ഡ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്.സി ഞായറാഴ്ച യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും. കല്യാണി സ്‌റ്റേഡിയത്തില്‍ ആണ് മത്സരം. 
123 വര്‍ഷം പഴക്കമുള്ള ഐ.എഫ്.എ ഷീല്‍ഡില്‍ കേരളത്തില്‍ നിന്നുമുള്ള ഒരു ക്ലബും ഇതു വരെ ചാമ്പ്യന്മാരായിട്ടില്ല. 1997 ല്‍  എഫ്.സി കൊച്ചിന്‍ ഫൈനലിലെത്തിയതാണ് മികച്ച നേട്ടം. 
കഴിഞ്ഞ വര്‍ഷം ഗോകുലം കേരള എഫ്.സി ചരിത്രപ്രധാനമായ ഡ്യൂറന്‍ഡ് കപ്പ് വിജയിച്ചിരുന്നു. ഈ വര്‍ഷവും ഒരു കപ്പ് നേടി സീസണ്‍ തുടങ്ങാം എന്ന വിശ്വാസത്തോടെയാണ് ക്ലബ് കളത്തില്‍ ഇറങ്ങുന്നത്. 
ടീമില്‍ 10 മലയാളികളുണ്ട്. എമില്‍ ബെന്നി, ജാസിം, താഹിര്‍ സമാന്‍ എന്നിവര്‍ റിസേര്‍വ് ടീമില്‍ നിന്ന് സ്ഥാനക്കയറ്റം നേടിയവരാണ്. ഘാനക്കാരനായ ഡിഫന്റര്‍ മുഹമ്മദ് അവാലാണ് ക്യാപ്റ്റന്‍, ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ് വൈസ് ക്യാപ്റ്റനും. 

Latest News