Sorry, you need to enable JavaScript to visit this website.

ഗോളൊരുക്കി സുഹൈര്‍, നോര്‍ത്ഈസ്റ്റ് രണ്ടാമത്

മഡ്ഗാവ് - അരങ്ങേറ്റ സീസണില്‍ ഐ.എസ്.എല്ലില്‍ തോല്‍വികള്‍ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ എസ്.സി. നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനോട് അവര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റു. മുപ്പത്തിമൂന്നാം മിനിറ്റില്‍ സുര്‍ചന്ദ്ര സിംഗിന്റെ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് പ്രഹരമായത്. ഇഞ്ചുറി ടൈമില്‍ മിന്നല്‍ പ്രത്യാക്രമണത്തില്‍ നിന്ന് റോചര്‍സേല ചാര രണ്ടാമത്തെ ഗോളടിച്ചു. മലയാളി താരം വി.പി സുഹൈറാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. കൃത്യമായി ബോക്‌സിലേക്ക് പറന്നിറങ്ങിയ ക്രോസ് വലയിലേക്ക് തട്ടേണ്ട പണിയേ ചാരക്കുണ്ടായുള്ളൂ. നോര്‍ത്ഈസ്റ്റ് അര്‍ഹിച്ച വിജയമാണ് ഇത്. നാല് കളികളില്‍ രണ്ട് ജയവുമായി എട്ട് പോയന്റുള്ള നോര്‍ത്ഈസ്റ്റ് പരാജയമറിയാതെ മുന്നേറുകയാണ്. എ.ടി.കെ മോഹന്‍ ബഗാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്. 

Latest News