Sorry, you need to enable JavaScript to visit this website.

രണ്ടു കളിക്കാര്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു

കൊച്ചി-  യുവതാരങ്ങളായ മഹേഷ് സിങും ഷൈബൊര്‍ലാങ് ഖാര്‍പനും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. ഇരുതാരങ്ങളും  വായ്പ അടിസ്ഥാനത്തില്‍  ഐ ലീഗ് ടീമായ ന്യൂദല്‍ഹിയിലെ സുദേവ എഫ്സിക്കായി കളിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഇരുപത്തഞ്ചുകാരനായ സ്ട്രൈക്കര്‍ ഷൈബൊര്‍ലാങ് ഈ സീസണ്‍ അവസാനം വരെയാണ് സുദേവയുമായി ലോണ്‍ കരാര്‍ ഒപ്പുവച്ചത്. 2017 മുതല്‍ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനു വേണ്ടി കളിക്കുന്ന താരമാണ് ഷൈബൊര്‍ലാങ്. കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. ഷില്ലൊങ് ലജോങ്, ഓസോണ്‍ എഫ് സി എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസം മലയാളി താരം അര്‍ജുന്‍ ജയരാജ് ടീം വിട്ടിരുന്നു.  

Latest News