Sorry, you need to enable JavaScript to visit this website.

സൗദിയിൽ 249 പേർക്ക് കൂടി കോവിഡ്, മരണം 12

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 249 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം 337 പേരുടെ അസുഖം ഭേദമായി. 12 രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. 65. മക്കയിൽ 51 ഉം മദീനയിൽ 32 ഉം കിഴക്കൻ പ്രവിശ്യയിൽ 29 ഉം അൽ ഖസീമിൽ 19 ഉം അസീറിൽ 17 ഉം നജ്‌റാനിൽ 13 ഉം അൽബാഹയിൽ ഒൻപതും ഹായിലിൽ ആറും അൽ ജൗഫിൽ നാലും തബൂക്കിൽ മൂന്നും ജിസാനിൽ ഒന്നും ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 4440 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 632 പേരുടെ അസുഖം ഭേദമായി.

Latest News