Sorry, you need to enable JavaScript to visit this website.

കശാപ്പ് വേണ്ട, ലാബില്‍ വളര്‍ന്ന മാംസം വില്‍ക്കാന്‍ സിംഗപ്പൂരിൽ അനുമതി

സിംഗപ്പൂര്‍ സിറ്റി- ലാബില്‍ വളര്‍ന്ന ചിക്കന്‍ മാംസം സിംഗപ്പൂരില്‍ വില്‍ക്കാന്‍  യു.എസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റിന്  അനുമതി ലഭിച്ചു. മൃഗങ്ങളെ കശാപ്പ് ചെയ്യാതെയുള്ള ശുദ്ധ ഇറച്ചിയെന്ന് വിളിക്കുന്ന മാംസ വില്‍പനക്ക് ആദ്യമായാണ് ഒരു രാജ്യത്ത് അനുമതി ലഭിക്കുന്നത്.

ആരോഗ്യം, മൃഗക്ഷേമം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ കാരണം സാധാരണ മാംസത്തിന് പകരമുള്ള മാംസങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരികയാണെന്ന് സ്ഥാപനം പറയുന്നു.  

ബിയോണ്ട് മീറ്റ് , ഇംപോസിബിള്‍ ഫുഡ്‌സ് തുടങ്ങിയ കമ്പനികള്‍ മാംസത്തിന് പകരം ചെടികളില്‍നിന്നുള്ള ബദലുകള്‍ നേരത്തെ തന്നെ  സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുകയും ജനപ്രിയമാക്കുകയും ചെയ്തിട്ടുണ്ട്.  

എന്നാല്‍ മൃഗങ്ങളുടെ പേശി കോശങ്ങളില്‍ നിന്ന് ലാബുകളില്‍ വളര്‍ത്തുന്ന  മാംസം എന്ന് വിളിക്കപ്പെടുന്നവ ഇപ്പോഴും പ്രാഥമിക ഘടത്തിലാണ്.  ഉയര്‍ന്ന ഉല്‍പാദനച്ചെലവാണ് വിപണി പിടിക്കുന്നതിനുള്ള തടസ്സം.

സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് നേരിട്ട് സൃഷ്ടിച്ച ഉയര്‍ന്ന നിലവാരമുള്ള മാംസത്തിന് ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അനുമതി ലഭിച്ച സിംഗപ്പൂരില്‍ ഉടന്‍ തന്നെ വിപണനം തുടങ്ങുമെന്ന്  ഈറ്റ് ജസ്റ്റ് അറിയിച്ചു. ഇറച്ചി നഗ്ഗറ്റ്‌സായി വില്‍ക്കുമെന്നും നേരത്തെ ഒന്നിന് 50 ഡോളറാണ് വില നിശ്ചയിച്ചിരുന്നതെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ അടുത്തതുന്നെ സിംഗപ്പൂരിലെ റെസ്റ്റോറന്റില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ വില കുറയുമെന്ന് ഈറ്റ് ജസ്റ്റിന്റെ  സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു,

 

Latest News