Sorry, you need to enable JavaScript to visit this website.

കള്ളക്കേസുകളെല്ലാം വോട്ട് തട്ടാനുള്ള  പിണറായി കുതന്ത്രം -ഉമ്മൻചാണ്ടി

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട. ആരോപണം വരുമ്പോൾ രമേശ് മന്ത്രിയായിരുന്നില്ല. സ്പീക്കറുടെ അനുമതി മതി -മുഖ്യമന്ത്രി

പാലക്കാട് - യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകളെല്ലാം വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനുള്ള പിണറായിയുടെ കുതന്ത്രം മാത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന് കനത്ത താക്കീതാകുമെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ നേരിടുന്ന സർക്കാരാണ് നിലവിലുള്ളത്.
പിണറായി സർക്കാരിനെതിരെ സഹികെട്ട ജനങ്ങൾ വോട്ടിലൂടെ വിധിയെഴുതുമെന്നും യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകളെല്ലാം ജനങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുകയായിരുന്നു ഉമ്മൻചാണ്ടി. നെന്മാറ, കൊല്ലങ്കോട്, കുഴൽമന്ദം, പറളി, കരിമ്പ, പുതുേശ്ശരി, പാലക്കാട് എന്നിവിടങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. എൽ.ഡി.എഫിന്റെ വികസനത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രത്തിലെ എല്ലാ ഏജൻസികളും കേരളത്തിൽ വട്ടമിട്ടു പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംഗഌ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അട്ടിമറിക്കാനാണ്. സർക്കാരിന്റെ മുഖം നഷ്ടപ്പെടുന്നതിനാലാണ് ആ റിപ്പോർട്ട് പുറത്ത് കാണിക്കാതെ മറ്റൊരു കമ്മിറ്റിയെ വെച്ചത്. കേരളത്തിൽ എന്തുമാകാമെന്നതാണ് ഇതിനെ കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സി. രവീന്ദ്രൻ ആശുപത്രി വാസം തുടരും. സി. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന ഭയമുള്ളതുകൊണ്ട് ആശുപത്രി വാസവും നീളും -അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ജില്ലയിൽ പ്രചാരണത്തിനെത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.െക.ശ്രീകണ്ഠൻ എം.പി അറിയിച്ചു. ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളമേശ്ശരി, ശ്രീകൃഷ്ണപുരം, കോങ്ങാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കും.

 

Latest News