Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിൻ വികസനം: മോഡി നാളെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും

ന്യൂദൽഹി- കോവിഡ് വാക്സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മൂന്ന് നഗരങ്ങളിൽ സന്ദർശനം നടത്തും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുനെയിലെ സിറം ഇൻസ്റ്റിറ്റൂട്ട് എന്നീ പ്രമുഖ മരുന്നു നിർമാണ കമ്പനികളിൽ സന്ദർശനം നടത്തി നരേന്ദ്ര മോഡി കോവിഡിനെതിരെ വികസിപ്പിക്കുന്ന വാക്സിനുകളുടെ പുരോഗതി വിലയിരുത്തും.
തദ്ദേശീയമായി ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ  പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സന്ദർശന വേളയിൽ മൂന്ന് കമ്പനികളിലെയും ശാസ്ത്രജ്ഞന്മാരുമായി മോഡി ചർച്ച നടത്തും. വാക്സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്ന മോഡി, ഇതിന്റെ വെല്ലുവിളികളും ഇവ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള രൂപരേഖ സംബന്ധിച്ചും ചോദിച്ചറിയും. സൈഡസ് കാഡില്ലയുടെ കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റിലാണ് ആരംഭിച്ചത്. ഒക്സ്ഫഡ് ആസ്ട്രാസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡിന്റെ ഇന്ത്യയിലെ നിർമാതാക്കളാണ് പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റിയൂട്ട്.
 

Latest News