Sorry, you need to enable JavaScript to visit this website.

അദാനിക്കെതിരെ പ്രതിഷേധം, ഇന്ത്യയുടെ ഏകദിനം തടസ്സപ്പെട്ടു

സിഡ്‌നി - ഓസ്‌ട്രേലിയയിലെ അദാനി ഖനി പ്രോജക്ടിനെതിരെ പ്രതിഷേധിച്ച രണ്ടു പേര്‍ സിഡ്‌നിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരം തടസ്സപ്പെടുത്തി. നോ വണ്‍ ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായി ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ആറാം ഓവറിലാണ് രണ്ട് ആക്ടിവിസ്റ്റുകള്‍ സിഡ്‌നി ഗ്രൗണ്ടില്‍ പ്രവേശിച്ചത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്റില്‍ മൈനിംഗ് കമ്പനി ആരംഭിക്കാന്‍ സ്റ്റെയ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിക്ക് അയ്യായിരം കോടി ഡോളര്‍ ലോണ്‍ നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. 2014 ല്‍ എസ്.ബി.ഐയും അദാനിയും ഒപ്പിട്ട കരാര്‍ പ്രതിഷേധം കാരണം ഇതുവരെ നടപ്പിലായിട്ടില്ല. ഗ്രൗണ്ടിനു പുറത്തും നിരവധി പ്രതിഷേധക്കാര്‍ തടിച്ചുകൂടി. 
ജൈവകവചത്തിലാണ് പരമ്പര അരങ്ങേറുന്നത്. കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും പുറംസമ്പര്‍ക്കം പാടില്ല. പ്രതിഷേധക്കാര്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചത് പുറംസമ്പര്‍ക്കമായി കണക്കാക്കുമോയെന്നാണ് ഇനി അറിയേണ്ടത്. എങ്കില്‍ ജൈവകവചം തകര്‍ന്നുവെന്നാണ് അനുമാനിക്കേണ്ടത്. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാര്‍ ഉടന്‍ നീക്കി. 
പരിസ്ഥിതി ലോല പ്രദേശത്ത് സ്ഥാപിക്കുന്ന മൈനിംഗ് കമ്പനിക്കെതിരെ ഓസ്‌ട്രേലിയയില്‍ വന്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഒടുവില്‍ അംഗീകാരം ലഭിച്ചത്. 2021 ല്‍ പ്രൊഡക്ഷന്‍ ആരംഭിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത ആളായാണ് അദാനി അറിയപ്പെടുന്നത്. 
 

Latest News