Sorry, you need to enable JavaScript to visit this website.

ഷാർജയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്

ഷാർജ- ഡിസംബർ രണ്ട് വരെ, 49 ദിവസം ട്രാഫിക് പിഴയിൽ 50 ശതമാനം വരെ ഇളവ് നൽകുമെന്ന് ഷാർജ എക്‌സിക്യുട്ടീവ് കൗൺസിൽ പ്രഖ്യാപിച്ചു. യു.എ.ഇയുടെ 49-ാം ദേശീയദിനാചരണത്തോട് അനുബന്ധിച്ചാണ് ഈ ആനുകൂല്യം. എന്നാൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഈ ഇളവിന്റെ പരിധിയിൽ വരില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങൾക്കാണ് ഇളവ് അനുവദിക്കുകയെന്ന് മേജർ ജനറൽ സൈഫ് അൽസാരി അൽശംസി പറഞ്ഞു. രാജ്യത്തെ മുഴുവൻ വാഹനയുടമകളും നിശ്ചിത സമയത്തിനം ട്രാഫിക് പിഴ അടച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ട്രാഫിക് നിയമങ്ങൾ പരമാവധി പാലിക്കാൻ തയാറാവണമെന്നും മേജർ ജനറൽ അൽശംസി കൂട്ടിച്ചേർത്തു.
 

Tags

Latest News