Sorry, you need to enable JavaScript to visit this website.

രോഹിതിനെതിരെ വിരല്‍ ചൂണ്ടി കോഹ്‌ലി

സിഡ്‌നി - രോഹിത് ശര്‍മയുടെയും ഇശാന്ത് ശര്‍മയുടെയും പരിക്കുമായി ബന്ധപ്പെട്ട് ദുരൂഹതയും അവ്യക്തതയും നിലനില്‍ക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് വരേണ്ടതായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. ഇരുവര്‍ക്കും ആദ്യ രണ്ടു ടെസ്റ്റിലെങ്കിലും പങ്കെടുക്കാനാവില്ല. 
പരിക്ക് ഭേദമാവാന്‍ രണ്ടാഴ്ച എടുക്കുമെന്നറിയിച്ചതിനാലാണ് ആദ്യം രോഹിതിനെ ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് ഐ.പി.എല്ലില്‍ രോഹിത് കളിച്ചു. അതോടെ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് വരുമെന്ന് കരുതി. അതുണ്ടായില്ല. ഇനി ഡിസംബര്‍ 11 നായിരിക്കും രോഹിതിന്റെ ഫിറ്റ്‌നസ് പരിശോധിക്കുക എന്നാണ് അറിവ് -കോഹ്‌ലി വിശദീകരിച്ചു.

 

Latest News