Sorry, you need to enable JavaScript to visit this website.

രോഹിത് ഇല്ലാതെ പരമ്പര തുടങ്ങുന്നു

സിഡ്‌നി - ഇനിയുള്ള രണ്ടു മാസം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുലര്‍കാലങ്ങള്‍ക്ക് കളിച്ചൂട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ വാര്‍ത്തകളുമായാണ് ഇനിയുള്ള പ്രഭാതങ്ങള്‍. ആദ്യ ഏകദിനം വെള്ളിയാഴ്ച സിഡ്‌നിയിലാണ്. കോവിഡ് ലോക്ഡൗണിനു ശേഷമുള്ള ആദ്യത്തെ പ്രധാന ക്രിക്കറ്റ് പരമ്പരയാണ് ഇത്. 
രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ പരമ്പര തുടങ്ങുത്. കെ.എല്‍ രാഹുലാണ് നിശ്ചിത ഓവര്‍ പരമ്പരകളില്‍ വിരാട് കോഹ്‌ലിയുടെ ഉപ നായകന്‍. ടീമിന്റെ ഓപണറും വിക്കറ്റ്കീപ്പറും വൈസ് ക്യാപ്റ്റനുമെന്ന മൂന്ന് ഉത്തരവാദിത്തമായിരിക്കും രാഹുലിന്റെ തലയില്‍. ഐ.പി.എല്ലില്‍ ഈ ചുമതലകള്‍ വഹിച്ചത് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് രാഹുല്‍. ന്യൂസിലാന്റിലെ പരമ്പരയിലാണ് അവസാനം രാഹുല്‍ ഏകദിനം കളിച്ചത്. അന്ന് അഞ്ചാം സ്ഥാനത്താണ ബാറ്റ് ചെയ്തത്. 

Latest News