Sorry, you need to enable JavaScript to visit this website.

കൈയില്‍ കിട്ടിയ വിജയം ബ്വാസ്റ്റേഴ്‌സ് കൈവിട്ടു

മഡ്ഗാവ് - ഏഴാമത് ഐ.എസ്.എല്ലില്‍ ആദ്യ ജയത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിപ്പ് തുടരുന്നു. നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനെതിരെ രണ്ടു ഗോള്‍ ലീഡ് കേരളം കളഞ്ഞു കുളിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരെ രണ്ടാം പകുതിയില്‍ നോര്‍ത്ഈസ്റ്റ് തിരിച്ചടിച്ചു. തൊണ്ണൂറാം മിനിറ്റിലായിരുന്നു സമനില ഗോള്‍.
അഞ്ചാം മിനിറ്റില്‍ സെര്‍ജിയൊ സിഡോഞ്ഞയും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍ട്ടിയിലൂടെ ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചതായിരുന്നു. അമ്പത്തൊന്നാം മിനിറ്റില്‍ കവേസി അപ്പയ്യയിലൂടെ നോര്‍ത്ഈസ്റ്റ് തിരിച്ചടി തുടങ്ങി. തൊണ്ണൂറാം മിനിറ്റില്‍ ഇദരിസ സില രണ്ടാമത്തെ ഗോളടിച്ചു. 

Latest News