Sorry, you need to enable JavaScript to visit this website.

റിയാദിൽ മരിച്ച ചെമ്മാട് സ്വദേശിയുടെ അവയവങ്ങള്‍ ഇനി അഞ്ചു പേരില്‍ തുടിക്കും

റിയാദ്- ജോലിസ്ഥലത്ത് വെച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി റിയാദില്‍ നിര്യാതനായി. റിയാദിലെ ഹറാജില്‍ ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറമ്പന്‍ ഫൈസല്‍ (39) ആണ് നിര്യാതനായത്. 
സെയില്‍സ്മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മരണം സ്ഥിരീകരിച്ചയുടനെ ബന്ധുക്കളുടെ അനുമതിയോടെ അവയവദാനം നടത്തി. അഞ്ചുപേര്‍ക്കാണ് ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്.
വെളിമുക്കില്‍ സ്ഥിരതാമസക്കാരനായ ഇദ്ദേഹം നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്. സിസിടിവി കാമറ ഫിറ്റ് ചെയ്യുന്നതിനെ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെമ്മാട് പ്രവാസി കൂട്ടായ്മ അംഗമാണ്.
മൊയ്തീന്‍ - ഫാത്തിമ ദമ്പതികളുടെ മകനാണ്. ഫസീല ഫൈസല്‍ ആണ് ഭാര്യ.  ഫസല്‍ നിഹാന്‍, ഫിസാന ഫെമി, ഫൈസാന്‍ ഫസല്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ശംസുദ്ദീന്‍, സുല്‍ഫത്ത്, ഫൈസല്‍.
റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി രംഗത്തുണ്ട്.

Tags

Latest News