Sorry, you need to enable JavaScript to visit this website.

കോവിഡ്, സൗദിയിൽ 322 പുതിയ രോഗികൾ, ജിദ്ദയിൽ നേരിയ വർധനവ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 322 പേർക്ക്. അതേസമയം, 428 രോഗികളുടെ അസുഖം ഭേദമായി. 15 രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 65. കുറെ നാളുകൾക്ക് ശേഷം രോഗികളുടെ കാര്യത്തിൽ ജിദ്ദ രണ്ടാം സ്ഥാനത്തെത്തി. 29 പുതിയ രോഗികളാണ് ജിദ്ദയിലുള്ളത്. മക്കയിൽ 24 ഉം മദീനയിൽ 22ഉം ഉനൈസയിൽ 11 ഉം രോഗികളുണ്ടായി. നിലവിൽ 5,334 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 699 പേരുടെ നില ഗുരുതരമാണ്.

Latest News