Sorry, you need to enable JavaScript to visit this website.

അറബ് കപ്പില്‍  സൗദി കളിക്കും

ദോഹ - അടുത്ത വര്‍ഷം ഖത്തര്‍ വേദിയൊരുക്കുന്ന അറബ് കപ്പ് ഫുട്‌ബോളില്‍ സൗദി അറേബ്യ പങ്കെടുക്കും. 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് ഉള്‍പ്പെടെ 22 ടീമുകളാണ് പങ്കെടുക്കുക. 2022 ലെ ലോകകപ്പിന് ഖത്തര്‍ പണിത സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍. 
ലോകകപ്പിനായി ഖത്തര്‍ ഉപയോഗിക്കുന്ന എട്ട് സ്‌റ്റേഡിയങ്ങളില്‍ മൂന്നില്‍ മാത്രമാണ് ഇതുവരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ അരങ്ങേറിയത്. ഫെബ്രുവരി ഒന്ന് മുതല്‍ ക്ലബ് ലോകകപ്പിനും ഖത്തര്‍ വേദിയാവുന്നുണ്ട്. 

Latest News