Sorry, you need to enable JavaScript to visit this website.

ഐ.സി.സിയില്‍ തലമാറി, ഇന്ത്യക്ക് കൂടുതല്‍ പ്രാധാന്യം

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റുകാരനായ ഗ്രെഗ് ബാര്‍ക്‌ലേ ഐ.സി.സിയുടെ പുതിയ ചെയര്‍മാനാവുന്നതോടെ ബി.സി.സി.ഐക്ക് മേധാവിത്തം തിരിച്ചുകിട്ടും. മുന്‍നിര ബോര്‍ഡുകളായ ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പിന്തുണ അദ്ദേഹത്തിനായിരുന്നു. ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക ബോര്‍ഡുകളും പിന്തുണച്ചു. എന്നാല്‍ മൂന്ന് മുന്‍നിര ബോര്‍ഡുകളുടെ മാത്രമല്ല 104 ഐ.സി.സി അംഗരാജ്യങ്ങളുടെയും താല്‍പര്യമാണ് താന്‍ പരിഗണിക്കുകയെന്ന്  ബാര്‍ക്‌ലേ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ കാര്യം അല്‍പം വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വലിയ ക്രിക്കറ്റ് ശക്തിയാണ്. 130 കോടി ജനങ്ങളുള്ള രാജ്യം. അവരുടെ അഭിപ്രായങ്ങള്‍ക്ക് അല്‍പം പ്രാമുഖ്യം നല്‍കണം. അവരുടെ ഗുണങ്ങള്‍ ഐ.സി.സിക്ക് ഗുണം ചെയ്യും. നെഗറ്റിവെന്ന് കരുതപ്പെടുന്ന പല കാര്യങ്ങളും പോസിറ്റിവാണ് -അദ്ദേഹം വിശദീകരിച്ചു. 

  


 

Latest News