Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

പെനാല്‍ട്ടി ഗോളില്‍  നോര്‍ത്ഈസ്റ്റിന് ജയം

ഫതോര്‍ദ - മുംബൈ സിറ്റി എഫ്.സിയെ ഐ.എസ്.എല്ലില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് മറുപയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. ഇടവേളക്ക് രണ്ട് മിനിറ്റ് മുമ്പ് മിഡ്ഫീല്‍ഡ് ജനറല്‍ അഹ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ടതാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ഇടവേള കഴിഞ്ഞയുടനെ കിട്ടിയ പെനാല്‍ട്ടി ഐ.എസ്.എല്ലില്‍ അരങ്ങേറുന്ന ഘാനാ ഇന്റര്‍നാഷനല്‍ കവേസി അപ്പയ്യ ഗോളാക്കി. 
തുടക്കം മുതല്‍ മുംബൈയാണ് കളി നിയന്ത്രിച്ചത്. എന്നാല്‍ അതൊന്നും ഗോളാക്കാന്‍ അവര്‍ക്കായില്ല. ഖാസ കമാറയെ അനാവശ്യമായി ഫൗള്‍ ചെയ്തതിന് ജാഹു ചുവപ്പ് കാര്‍ഡ് കണ്ടതോടെ കളി മാറി. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഹൈലാന്റേഴ്‌സ് മുന്‍തൂക്കം മുതലാക്കി. ഡൈലാന്‍ ഫോക്‌സിന്റെ ഹെഡര്‍ ബോര്‍ഹസിന്റെ കൈയിലാണ് കൊണ്ടത്. റഫറി പെനാല്‍ട്ടിക്ക് വിസിലൂതി.