ന്യൂയോര്‍ക്ക് - ഡിസ,ംബര്‍ 17 ന് ആരംഭിക്കുന്ന പി.എന്‍.സി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ വിഖ്യാത താരങ്ങള്‍ മക്കള്‍ക്കൊപ്പം കളിക്കും. ടൈഗര്‍ വുഡ്സ് പതിനൊന്നുകാരന് മകന് ചാര്ലിക്കൊപ്പമാണ് ടീമായി കളിക്കുക. ഗ്രെഗ് നോര്‍മന്‍, മാര്‍ക്ക് ഒമിയാറ, വിജയ് സിംഗ് തുടങ്ങിയവരും മക്കള്‍ക്കൊപ്പം ടീമാവും. ആനിക സോറന്സ്റ്റാം, ജസ്റ്റിന് തോമസ് എന്നിവര്‍ക്കൊപ്പം അച്ഛന്മാരാണ് കളിക്കുക.