Sorry, you need to enable JavaScript to visit this website.

ഹാലാന്റ് യൂറോപ്പിലെ ഗോള്‍ഡന്‍ ബോയ്

ലണ്ടന്‍ - യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലെ മികച്ച യുവ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് ബഹുമതി ബൊറൂഷ്യ ഡോര്‍ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലാന്റിന്. ബാഴ്‌സലോണയുടെ അന്‍സു ഫാതി, ബയേണ്‍ മ്യൂണിക്കിന്റെ അല്‍ഫോണ്‍സൊ ഡേവീസ്, ബൊറൂഷ്യ ഡോര്‍ട്മുണ്ടിന്റെ തന്നെ ജെയ്ദന്‍ സാഞ്ചൊ തുടങ്ങിയവരെയാണ് നോര്‍വെക്കാരന്‍ മറികടന്നത്. 21 വയസ്സിന് താഴെയുള്ള മികച്ച കളിക്കാര്‍ക്കാണ് ഗോള്‍ഡന്‍ ബോയ് ബഹുമതി നല്‍കുന്നത്. 

Latest News